ചാലക്കുടി: പുഴപ്പാലത്തിൽ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിനു താഴെ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര കരിങ്ങാന്പിള്ളി പരമേശ്വരൻ മകൻ പ്രജിൻ(38) ആണ് മൃതദേഹം.
രാത്രി വീട്ടിൽ നിന്നും സൈക്കിളിൽ പുറത്തു പോയതായിരുന്നു. പാലത്തിന്റെ മുകളിൽ സൈക്കിളും ചെരുപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നി ചാലക്കുടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ പുഴയിൽ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് താഴ്ന്നുകിടന്നിരുന്ന മൃതദേഹം കണ്ടെത്തിയത്.